ഞങ്ങള്‍ക്കും ജീവിക്കണം യൂത്ത് വിംഗ് വീട്ടുപടിക്കല്‍ ക്യാമ്പ് നടത്തി

0

ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ചെറുകിട വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി വീട്ടുപടിക്കല്‍ ക്യാമ്പ് നടത്തി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് പോകുന്ന വ്യാപാര മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരമാണ് കടകള്‍ അടച്ചതോടെയുണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.ലോക്ക്് ഡൗണ്‍ സമയത്തും കുത്തക കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിനു നല്‍കിയ അനുമതി പിന്‍വലിക്കുക, അടഞ്ഞുകിടക്കുന്ന കടകളുടെ വാടകയും കരണ്ട് ബില്ലും ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കുക ബാങ്ക് ലോണുകള്‍ക്ക് പലിശ ഇളവു മൊറട്ടോറിയം പ്രഖ്യാപിക്കുക, ആവശ്യസാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുക ലോക്ക്ഡൗണിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന പൊലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ശ്രദ്ധക്ഷണിക്കല്‍ ക്യാമ്പ് നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!