വയനാട് ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൂടി കോവിഡ്

0

വയനാട് ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൂടി കോവിഡ്

579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

506 പേര്‍ രോഗമുക്തി നേടി

രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 108, ബത്തേരി 57, വെള്ളമുണ്ട 51, കല്‍പ്പറ്റ 44, പുല്‍പ്പള്ളി, മേപ്പാടി 34 വീതം, പനമരം 27, തവിഞ്ഞാല്‍ 26, മാനന്തവാടി 23, പടിഞ്ഞാറത്തറ 22, പൊഴുതന 21, കോട്ടത്തറ 16, കണിയാമ്പറ്റ, പൂതാടി 15 വീതം, മീനങ്ങാടി, മുട്ടില്‍ 13 വീതം, തരിയോട്, നൂല്‍പ്പുഴ 12 വീതം, അമ്പലവയല്‍, വെങ്ങപ്പള്ളി 8 വീതം, എടവക, തിരുനെല്ലി 5 വീതം, തൊണ്ടര്‍നാട് 4, വൈത്തിരി 3, മൂപ്പൈനാട് 2, മുള്ളന്‍കൊല്ലി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന 5 പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന 2 പേര്‍, നേപ്പാളില്‍ നിന്ന് വന്ന 2 പേര്‍ ഹൈദരാബാദില്‍ നിന്നും ആസ്സാമില്‍ നിന്നും വന്ന ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇത്തരസംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗ ബാധിതരായത്.

506 പേര്‍ക്ക് രോഗമുക്തി
നെന്മേനി, കല്‍പ്പറ്റ 15 വീതം, കോട്ടത്തറ, ബത്തേരി, മുട്ടില്‍ ഏഴ് വീതം, പനമരം, പടിഞ്ഞാറത്തറ, മേപ്പാടി ആറു വീതം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, എടവക അഞ്ചു വീതം, തവിഞ്ഞാല്‍, പൊഴുതന, മീനങ്ങാടി നാല് വീതം, വൈത്തിരി, തിരുനെല്ലി, തരിയോട് മൂന്ന് വീതം, വെള്ളമുണ്ട, പുല്‍പ്പള്ളി, അമ്പലവയല്‍ രണ്ടു വീതം, വെങ്ങപ്പള്ളി, പൂതാടി, മൂപ്പൈനാട്, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും, അഞ്ചു തമിഴ്നാട് സ്വദേശികളും, കര്‍ണാടക, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 383 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

1836 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1836 പേരാണ്. 1705 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35511 പേര്‍. ഇന്ന് പുതുതായി 147 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 419357 സാമ്പിളുകളില്‍ 414357 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 361780 നെഗറ്റീവും 52577 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!