ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും കാര്‍ഷിക മേഖലയില്‍ 13.08 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍. പ്രകൃതി ക്ഷോഭത്തില്‍ മെയ് 10 മുതല്‍ 15 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടമാണ് കൃഷിവകുപ്പ് തിട്ടപ്പെടുത്തിയത്. 6749 കര്‍ഷകര്‍ക്കാണ് സാരമായി നഷ്ടങ്ങള്‍ സംഭവിച്ചത്. 2,34,500 കുലച്ചവാഴകളും 88,200 കുലയ്ക്കാത്ത വാഴകളും നിലം പൊത്തി.14000 കാപ്പിചെടികളും നശിച്ചു. 5180 റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു. 5260 കുരുമുളക് വള്ളികളും 7362 കവുങ്ങുകളും ,1155 തെങ്ങുകള്‍ക്കും നാശം സംഭവിച്ചു. ഇഞ്ചി (123 ഹെക്ടര്‍), മരച്ചീനി (120 ഹെക്ടര്‍), പച്ചക്കറികള്‍ (16 ഹെക്ര്) മഞ്ഞള്‍ (0.8 ഹെക്ടര്‍), ഏലം (4.2 ഹെക്ടര്‍), തേയില (5.6 ഹെക്ടര്‍) എന്നിങ്ങനെയാണ് നാശനഷ്ടങ്ങള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.