സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടർന്നേക്കും

0

സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. ഇന്നലെ പെയ്ത മഴ ഏറിയും കുറഞ്ഞും വരും ദിവസങ്ങളിലും തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. വടക്കൻ ജില്ലകളേക്കാൾ തെക്കൻ പ്രദേശത്തായിരിക്കും മഴ കൂടുതൽ ഉണ്ടാവുക എന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു.

മഴയോടൊപ്പം ഇടിയും മിന്നലും ഉണ്ടാവാൻ സാധ്യതയുണ്ട്. സമുദ്രത്തിൽ ഉയർന്ന തിരമാലകൾക്കുള്ള സാധ്യതയും നിരീക്ഷിക്കപ്പെടുന്നു. തിര 1.8 മീറ്റർ വരെ ഉയരാമെന്നതിനാൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ കടൽ കയറാനുള്ള സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!