കുന്ന് കൂട്ടിയിട്ട മണ്ണ്  ദുരിതമാകുമെന്ന് പരാതി

0

വയനാട് എന്‍ജീനീയറിംഗ് കോളേജ് പുതിയ കെട്ടിടത്തിന്റെ മണ്ണ് കുന്നു കൂട്ടിയിട്ടത് കോളേജിനും പ്രദേശവാസികള്‍ക്കും ദുരിതമാകുമെന്ന് പരാതി.മഴ പെയ്താല്‍ മണ്ണ് ഒലിച്ച് കോളേജിലേക്കും സമീപത്തെ വീടുകളിലേക്കും ഒഴുകിയെത്തുമെന്നും ആരോപണം.മണ്ണ് ഒഴുകിയെത്തിയാല്‍ മാനന്തവാടി-തലശേരി ദേശീയ പാതയില്‍ അപകടത്തിനും ഗതാഗത തടസത്തിനും ഇടയാക്കും.

തലപ്പുഴയിലെ വയനാട് എന്‍ജീനിയറിംഗ് കോളേജില്‍ അക്കാദമിക്ക് മൂന്നാംബ്ലോക്ക്  കെട്ടിടം നിര്‍മ്മിക്കുന്നതിനായി എടുത്ത മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കെട്ടിടത്തിന്റെ അല്പം മുകളിലായി.പൊതുവെ കുന്നിന്‍ പ്രദേശമാണിവിടം. മണ്ണ് കുന്നു കൂട്ടിയിട്ടിരിക്കുന്നതിന്റെ മുന്നിലായി  കോളേജിന്റെ ഒന്നും രണ്ടും ബ്ലോക്ക് കെട്ടിടങ്ങളാണ്. മഴ പെയ്താല്‍ മണ്ണ് കുത്തി ഒഴുകി നിലവിലെ കോളേജ് കെട്ടിടങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും പതിക്കും കൂടാതെ മാനന്തവാടി തലശേരി റോഡിലേക്കും ചെളിയായി വന്ന് പതിക്കുകയും ചെയ്യും. അത്രമാത്രം മണ്ണ് കുന്ന് കൂട്ടിയിട്ടിട്ടുണ്ട് ഇവിടെ. ഈ ദൃശ്യം നിങ്ങള്‍ കാണുക  മഴയൊന്ന് കനത്താല്‍ ഇത്രയധികം മണ്ണ് താഴെ കുത്തി ഒലിച്ചാല്‍ എന്താകുമെന്ന് പറയേണ്ടതില്ല. പരിസരവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മണ്ണ് മാറ്റാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലന്ന് വാര്‍ഡ് മെമ്പര്‍ മുരുകേശന്‍ പറയുന്നു.2018 ലെ മഹാ പ്രളയത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തിനടുത്ത്  ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണ് ഇടിച്ചില്‍ ഉണ്ടായ സ്ഥലം കൂടിയാണ്. അതുകൊണ്ട് തന്നെ ഈ കുന്ന് കൂട്ടിയിട്ട മണ്ണും മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്. അപകട സാധ്യത മുന്നില്‍ കണ്ട് മഴയ്ക്ക് മുന്‍പ് തന്നെ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!