ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ രോഗികളെ കിടത്തി ചികിത്സ ആരംഭിക്കണം
മാനന്തവാടി: 194 ല്‍ ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് 2015ല്‍ ജില്ലയിലെ ഏക ക്യാന്‍സര്‍ സെന്ററായി പ്രവര്‍ത്തനം ആരംഭിച്ച് ഇന്ന് ജില്ലാ ക്യാന്‍സര്‍ സെന്ററായി പ്രവര്‍ത്തിച്ചു വരുന്ന നല്ലൂര്‍ നാട് ജില്ലാ കാന്‍സര്‍ സെന്റര്‍ സര്‍ക്കാറിന്റെ ഇടപെടലുകളുടെ ഭാഗമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
എന്നാല്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രോഗികളെ കിടത്തി ചികിത്സിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും NGO യൂണിയന്‍ 58 മത്’ മാനന്തവാടി ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനം ചഏഛ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി. ഷാജി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് ഒ.കെ രാജു അധ്യക്ഷനായി ഏരിയ സെക്രട്ടറി കെ.വി ജഗദീഷ് സ്വാഗതം പറഞ്ഞു. ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സി.കെ. മനോജ് രക്തസാക്ഷി പ്രമേയവും രാജേഷ് കുമാര്‍ ടി.ബി അനുശോചന പ്രമേയവും അവതരിപ്പിച്ചു.