വാക്‌സിന്‍ എടുക്കാന്‍ തിക്കും തിരക്കും

0

 

പുല്‍പ്പള്ളി പഞ്ചായത്തിലെ 3 മുതല്‍ 11 വരെ വാര്‍ഡുകളിലെ 45 വയസിന് മുകളിലുള്ള ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കുമെന്ന ആരോഗ്യ വകുപ്പ് അറിയിപ്പിനെ തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ ആളുകള്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടി.ഒരു വാര്‍ഡിന് അര മണിക്കൂര്‍ എന്ന ക്രമത്തിലായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉച്ചയായപ്പോള്‍ പോലും 3 വാര്‍ഡുകളിലെ ആളുകള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത്.

വയോജനങ്ങളടക്കം നൂറ് കണക്കിന് ആളുകളാണ് ഇപ്പോഴും കാത്തു നില്‍ക്കുന്നത്.ഇടക്ക് ശക്തമായ മഴയും ഉണ്ടായി.ആളുകള്‍ തിങ്ങി നില്‍ക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. ഇക്കാര്യത്തില്‍ അധികൃതരുടെ അനാസ്ഥ ഉണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഒരു ദിവസം രണ്ടോ മൂന്നോ വാര്‍ഡുകളിലെ ആളുകളെ വിളിച്ചാല്‍ തിരക്ക് ഉണ്ടാവില്ലെന്നും അവര്‍ പറയുന്നു.അതുമല്ലെങ്കില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കാന്‍ നടപടി ഉണ്ടാവണമെന്നാണ് പൊതു ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!