മുന്നണിപ്പോരാളികള്‍ക്ക് സഹായവുമായി ബാക്ക് പാക്കേഴ്‌സ്  ടൂറിസം സൊസൈറ്റി

0

കോവിഡ് മഹാമാരിയില്‍ മുന്നണിപ്പോരാളികള്‍ക്ക് സഹായവുമായി ബാക്ക് പാക്കേഴ്‌സ്  ടൂറിസം സൊസൈറ്റി.ഐ സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബാക്ക് പാക്കേഴ്‌സ്  ടൂറിസം സൊസൈറ്റി  വിവിധ പഞ്ചായത്തുകളില്‍ ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു.മീനങ്ങാടി(25), മുട്ടില്‍(15), സുല്‍ത്താന്‍ ബത്തേരി(20), പൂതാടി, തുടങ്ങിയ  പഞ്ചായത്തുകളിലാണ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തത്.

വിതരണോദ്ഘാടനം മീനങ്ങാടിയില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ അദ്ധ്യക്ഷനായിരുന്നു.ഒരു ലക്ഷത്തിന് മുകളില്‍ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്
ബാക്ക് പാക്കേഴ്‌സ്  ടൂറിസം സൊസൈറ്റി പ്രസിഡണ്ട് പ്രവീണ്‍, സെക്രട്ടറി അജേഷ്,വൈസ് പ്രസിഡണ്ട്, സജില്‍, ജോയിന്റ് സെക്രട്ടറി അനീഷ്. എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!