വിളകള്‍ക്ക് അത്യാവശ്യമായി ഉപയോഗിക്കേണ്ട കോംപ്ലക്സ് വളങ്ങള്‍ക്കാണ് രൂക്ഷമായ ക്ഷാമം നേരിടുന്നത്. വിലവര്‍ദ്ധനവ് ആവശ്യപ്പെട്ട് കമ്പനികള്‍ ഉല്‍പാദനം കുറച്ചതാണ് വളക്ഷാമത്തിന് കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഈ സമയത്തെ വളക്ഷാമം കാര്‍ഷിക ജില്ലയായ വയനാട്ടിലെ ചെറുകിട കര്‍ഷകരെയാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്.
മഴപെയ്ത് കാര്‍ഷിക വിളകള്‍ക്ക് കോപ്ലംക്സ് വളങ്ങള്‍ ഉപയോഗിക്കേണ്ട സമയത്താണ് വിപണയില്‍ രൂക്ഷമായ വള ക്ഷാമംനേരിടുന്നത്. ഇഞ്ചി, വാഴ, കാപ്പി തുടങ്ങിയ വിളകള്‍ക്ക് ഇപ്പോള്‍ കോപ്ലംക്സ് വളങ്ങളാണ് ഉപയോഗിക്കേണ്ട്ത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ പൊട്ടാഷ്, 16-16, 10-26, ഡിഎപി, ഫാക്ടംഫോസ് തുടങ്ങിയ വളങ്ങളാണ് രൂക്ഷമായക്ഷാമം നേരിടുന്നത്. ഈ വളങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ സര്‍ക്കാറുമായി നിലനില്‍ക്കുന്ന ശീതസമരമാണ് വപിണയില്‍ ഇപ്പോഴത്തെ രാസവളക്ഷാമത്തിന് കാരണമായി കച്ചവടക്കാര്‍ ചൂണ്ടികാണിക്കുന്നത്. ഇത് ജില്ലയിലെ ചെറുകിട കര്‍ഷകരെ സാരമായി ബാധിക്കുന്നുണ്ട്. കൃത്യസമയത്ത് വളംചെയ്തില്ലങ്കില്‍ അത് ഉല്‍പാദനത്തെ കാര്യമായി ബാധിക്കും. അതിനാല്‍ സബ്സീഡി കൂട്ടി വളക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യമുയരുന്നത്.