എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

0

 

ക്രിസ്തുമസ് പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ നിന്ന് അതിമാരക മയക്കുമരുന്നായ 68 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി.മലപ്പുറം തിരൂര്‍ സ്വദേശികളായ പുഴക്കയില്‍ വീട് മുഹമ്മദ് റാഷിദ്(27),മാവുംകുന്നത്ത് വീട് അബ്ദുല്‍ റൗഫ് (32) എന്നിവരാണ് പിടിയിലായത്.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും സംയുക്തമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ  വാഹന പരിശോധനയിലാണ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ നിന്ന് അതിമാരക മയക്കുമരുന്ന് എക്‌സൈസ് പിടികൂടിയത്.

പരിശോധനയില്‍ ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോഎക്‌സൈസ് ഇന്‍സ്‌പെക്ടര്‍സുനില്‍ എം കെ ,പ്രിവന്റീവ് ഓഫീസര്‍മാരായ ജിനോഷ് പി ആര്‍, ജി അനില്‍കുമാര്‍, ഷാജിമോന്‍, രാജേഷ് വി,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, മാനുവല്‍ ജിംസണ്‍, ദിനീഷ് എം എസ്, സനൂപ് കെ എസ്, വിനോദ് പി ആര്‍  എന്നിവരും  ഉണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!