പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ദാനം നടത്തി

0

 

മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ അംഗം മക്കിയാട് സംഘത്തിലെ ഏലിക്കുട്ടിയുടെ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ദാനം മില്‍മ ചെയര്‍മാന്‍ .കെ.എസ് മണി നിര്‍വ്വഹിച്ചു.മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ അംഗ സംഘങ്ങളിലെ സ്വന്തമായി വീട്ടില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്ന ക്ഷീര സദനം പദ്ധതിയുടെ വയനാട് ജില്ലാ ഗുണഭോക്താവായി തിരഞ്ഞെടുത്തവര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ജെ കുസുമം ടീച്ചര്‍ അധ്യക്ഷയായിരുന്നു.

ലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന അപകട ഇന്‍ഷുറന്‍സ് ധനസഹായം മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി നിര്‍വ്വഹിച്ചു. സമയബന്ധിതമായി ക്ഷീരസദനം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരാറുകാരനുള്ള ഉപഹാര സമര്‍പ്പണം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി നിര്‍വ്വഹിച്ചു.പദ്ധതി വിശദീകരണവും മക്കിയാട് സംഘത്തില്‍ നിര്‍മ്മിച്ചിട്ടുള്ള പ്ലാന്റിന്റെ ധനസഹായ വിതരണവും ജനറല്‍ മാനേജര്‍ ബോബി കുര്യാക്കോസ് അവര്‍കള്‍ നിര്‍വ്വഹിച്ചു. ി വിധു വര്‍ക്കി, പി എ കുര്യാക്കോസ്, ജോഷി ജോര്‍ജ് , വി.ജെ ജോസഫ് ,അനില്‍കുമാര്‍ , സെക്രട്ടറി വി.എല്‍ സജി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!