തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം; ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു

0

സംസ്ഥാനത്തെ തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴയില്‍ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വെള്ളം കയറിയിരുന്നു. കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ മഴ തുടര്‍ന്നാല്‍ തീരമേഖലയിലെ ആളുകള്‍ക്കായി കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി, തോപ്പയില്‍ മേഖലകളില്‍ കടലാക്രമണം ശക്തമായിരുന്നു. പല വീടുകളിലും വെള്ളം കയറി. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!