കൊളവള്ളി തീരത്ത് ഇക്കോ ടൂറിസം പദ്ധതി നടത്തിപ്പിന്റെ ഭാഗമായി വനവികസന സമതി രൂപീകരിക്കുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം പറഞ്ഞു. ടുറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കുടുതല്‍ സന്ദര്‍ശകരെ മുള്ളന്‍ക്കൊല്ലി പഞ്ചായത്തിലെ കൊടുവള്ളി തീരത്തേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലയിലാണ് വനം വകുപ്പ്. കൊളവള്ളി പാടശേഖരത്തോട് ചേര്‍ന്നാണ് കബനി നദി ഒഴുകുന്നത് ‘ വനം വകുപ്പിന്റെ 40 ഏക്കറോളം ഉള്ള സ്ഥലത്ത് ആണ് ടൂറിസം പദ്ധതി നടപ്പിലാക്കുക ‘ഗ്രാമ പഞ്ചായത്ത് കാലങ്ങളായി ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപെട്ടിരുന്നു’ . കണ്ണാടകയിലെ ബന്ദിപ്പൂര്‍ നാഗര്‍ഹോള കടുവാ സങ്കേതതത്തിനോട് ചേര്‍ന്നതും വയനാട് വന്യ ജീവി സങ്കേതവും ചേരുന്ന കബനി തീരത്ത് വന്യ മൃഗങ്ങള്‍ കൂട്ടമായി എത്തുന്നത് പതിവ് കാഴ്ചയാണ് . പ്രകൃതി മനോഹരമായ പ്രദേശം കൂടിയായ ഇവിടെ വാച്ച് ടവര്‍ ഉള്‍പ്പെടെ നിര്‍മ്മിച്ചാല്‍ കര്‍ണ്ണാടക വനമേഖലയിലെ വന്യ മൃഗങ്ങളെ കാണാന്‍ കഴിയും. കബനി നദിയില്‍ നിന്നും വെള്ളം കേറി കിടക്കുന്ന പാടത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കിയാല്‍ വയനാട്ടിലെത്തുന്നവരെ ഇവിടേക്കും ആകര്‍ഷിക്കാന്‍ കഴിയും
Sign in
Sign in
Recover your password.
A password will be e-mailed to you.