കോവിഡ് രണ്ടാം തരംഗത്തെ നേരിടാനായി മേപ്പാടി പഞ്ചായത്തില്‍ ഒരുങ്ങിയിരിക്കുന്നത് ഒരു സിഎഫ്എല്‍ടിസിയും മൂന്ന് ഡിസിസികളും.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പഞ്ചായത്ത് ഓഫീസില്‍ സജീവമാണെന്ന് അധികൃതര്‍ പറഞ്ഞു.150 ഓളം ആളുകളാണ് ഈ സെന്ററുകളില്‍ കഴിയുന്നത്. 04936 282422 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും 14 വാഹനങ്ങളും കണ്‍ട്രോള്‍ റൂമിനോടനുബന്ധിച്ച് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു
മെയ് 2ന് ചുളിക്ക ജിഎല്‍പി സ്‌കൂളിലും 6-ാം തീയതി മേപ്പാടി പട്ടിക വര്‍ഗ്ഗ ഹോസ്റ്റലിലും 12-ാമ തീയതി മേപ്പാടി ഗവ ഹൈസ്‌ക്കൂളിലും ഡിസിസികള്‍ സജ്ജമാക്കി. കൊവിഡ് പോസിറ്റീവായ ആളുകള്‍ക്ക് ചികിത്സ,ഭക്ഷണം, താമസ സൗകര്യങ്ങള്‍എന്നിവ ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.