ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കണം സി.ഐ.ടി.യു

0

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ഓട്ടോ – ടാക്‌സി & ലൈറ്റ് മോര്‍ട്ടോഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു മാനന്തവാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.മാനന്തവാടി ക്ഷീരസംഘം ഹാളില്‍ സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.സുഗതന്‍ ഉദ്ഘാടനം ചെയ്തു.ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക. മാനന്തവാടി നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക്ക് പരിഷ്‌കരണം കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.യു. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.പി.ജെ.ആന്റണി,പി.എ.അസ്സിസ്,ബാബു ഷജില്‍ കുമാര്‍,കെ ടി വിനു,പി ബി സിനു,നാരായണന്‍,കെ. സൂരജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!