കര്‍മ്മ നിരതരായി സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍

0

 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലിസിനൊപ്പം കര്‍മ്മ നിരതരായി സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍. കൊവിഡ് രണ്ടാം തരംഗഭീതിയില്‍ ജീവന്‍പോലും പണയംവെച്ചാണ് ഇവരുടെ സേവനം. ഒരു വര്‍ഷംമുമ്പാണ് അഗ്‌നിരക്ഷാ സേനയുടെ കീഴില്‍ പരിശീലനം നല്‍കി സിവില്‍ ഡിഫന്‍സ് ടീമിന് രൂപം നല്‍കിയത്. ജില്ലയില്‍ മൊത്തം 150 വാളണ്ടിയര്‍മാരാണുള്ളത്.ബത്തേരിയില്‍ മേഖലയില്‍ മാത്രം 50-ാളം പേരാണ് പൊലിസിനൊപ്പം നിരത്തുകളില്‍ കര്‍മ്മനിരതരായി നിലയുറപ്പിച്ചിരിക്കുന്നത്.

കൊവിഡ് രണ്ടാംതരംഗത്തെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പൊലിസിനെ സഹായിക്കാന്‍ അഗ്‌നിരക്ഷാ സേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും ഒപ്പമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷന്‍ പരിധിയിലും ഇവരും പൊലിസിനൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ 50-ാളം സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരുണുള്ളത്. ഇതില്‍ ബത്തേരിയില്‍ മാത്രം 13-ാളം പേര്‍ വാഹനപരിശോധനിയില്‍ പൊലിസിനെ സഹായിക്കാനുണ്ട്. മ്റ്റ വോളണ്ടിയര്‍മാര്‍ അമ്പലവയല്‍, നൂല്‍പ്പുഴ, മീനങ്ങാടി, പുല്‍പ്പള്ളി തുടങ്ങിയ പൊലിസ് സ്റ്റേഷന്‍ പരിധികളിലുമാണ് സേവന സന്നദ്ധരായി നിലയുറപ്പിച്ചിരിക്കുന്നത്.ഇവരുടെ സേവനം പൊലിസിന് വലിയ അനുഗ്രഹമാണ്. വാഹനങ്ങളിലെത്തുന്നവരുടെ രേഖകള്‍ പരിശോധിച്ച് അത്യാവശ്യയാത്രക്കാരെ മാത്രം കടത്തിവിടുകയും അല്ലാത്തവരെ നിലവിലെ ഗുരുതാരവസ്ഥ ബോധ്യപ്പെടുത്തി മടക്കിഅയയ്ക്കുകയും ഇവര്‍ പൊലിസിനൊപ്പം നിന്നുചെയ്യുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!