മുട്ടില്‍ കുട്ടമംഗലത്ത് മണവാട്ടി ഡെക്കറേഷന്‍സ് എന്ന സ്ഥാപനം നടത്തുന്ന രജീഷ് ആണ് നടുറോഡില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ പരിശോധിക്കുന്ന പൊലിസിന് തണലേകാന്‍ പന്തല്‍ ഒരുക്കി നല്‍കി മാതൃകയായിരിക്കുന്നത്.ജില്ലയില്‍ മൂന്നിടത്താണ് ഇത്തരത്തില്‍ പന്തല്‍ ഒരുക്കി നല്‍കിയിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി മിനിലോക്ക് ഡൗണ്‍ സമയത്ത് ഇവിടെയെത്തിപ്പോഴാണ് വെയിലത്തും മഴയത്തും നിന്നുംജോലിചെയ്യുന്ന പൊലിസിന്റെയും വാളണ്ടിയര്‍മാരുടെയും ബുദ്ധിമുട്ട് ശ്രദ്ദിക്കുന്നത്. തുടര്‍ന്നാണ് ഇത്തരമൊരു ചിന്ത രജീഷിന്റെ മനസിലുദിക്കുകയും സഹപ്രവര്‍ത്തകരോട് പറയുകയും ചെയ്തത്.സുല്‍ത്താന്‍ ബത്തേരി പൊലിസുമായി ആശയം പങ്കുവെക്കുകയായിരുന്നു. ഒരു പന്തല്‍ എന്നതായിരുന്നു ആദ്യം ഉദ്ദേശിച്ചത്. അത് പിന്നീട് ബത്തേരിയില്‍ രണ്ട്, മീനങ്ങാടിയില്‍ ഒന്ന്, കല്‍പ്പറ്റയില്‍ മൂന്നു പന്തലും രജീഷ് പൊലീസിനായി ഒരുക്കി നല്‍കി.രാവിലെ മുതല്‍ വൈകിട്ടുവരെ നടുറോഡില്‍ വെയിലും മഴയുമേറ്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലിസ് സേനയ്ക്കും വാളണ്ടിയര്‍മാര്‍ക്കും രജീഷ് നിര്‍മ്മിച്ച നല്‍കിയ പന്തല്‍ ഏറെ അനുഗ്രഹമാകുകയാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഏതൊരും പൗരനും ചെയ്യുന്ന കാര്യമായാണ് രജീഷ് ഈ മാതൃക പ്രവൃത്തിയെയും കാണുന്നത്.