കൊവിഡ് രണ്ടാം തരംഗം തീവ്രമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി അഗ്‌നിരക്ഷാസേനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍. 150 വളണ്ടിയര്‍മാരാണ് കഴിഞ്ഞ ഒരാഴ്ചയായി പോലീസുകാര്‍ക്കൊപ്പം ജില്ലയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.
ഒരു വര്‍ഷം മുന്‍പാണ് സംസ്ഥാനത്താകെ അഗ്‌നി രക്ഷാ സേനയ്ക്ക് കീഴില്‍ സിവില്‍ ഡിഫന്‍സ് ടീം രൂപീകരിച്ചത്. ടൗണുകളില്‍ വാഹനപരിശോധനയിലും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ സജീവമാണ്. അടുത്തിടെ പരിശീലനം പൂര്‍ത്തിയാക്കിയ വൊളന്റിയര്‍മാരാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍. കോവിഡ് പ്രതിരോധത്തില്‍ പ്രതിഫലം മോഹിക്കാതെയും സ്വജീവന്‍ പണയം വച്ചുമാണ് ഇവര്‍ നാടിന് വേണ്ടി സേവനം ചെയ്യുന്നത്. ആദ്യം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മരുന്ന് ഉള്‍പ്പെടെ എത്തിച്ചു നല്‍കി. ലോക്ക് ഡൗണ്‍ലോഡ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സിവില്‍ ഡിഫന്‍സിന്റെ സേവനം പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ പോലീസുകാര്‍ക്കൊപ്പം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ഇവര്‍.