വനംവകുപ്പില്‍ ഫീല്‍ഡ് ജീവനക്കാര്‍ക്കും ഡ്യൂട്ടി ക്രമീകരിക്കാന്‍ വനംവകുപ്പിന്റെ ഉത്തരവ്. ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും വനംവകുപ്പില്‍ ഫീല്‍ഡ് ജീവനക്കാര്‍ക്ക് ഡ്യൂട്ടി ക്രമീകരണം നടത്താത്തത് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ് രണ്ടാംതരംഗം രൂക്ഷമായി തുടരുമ്പോഴും വനംവകുപ്പില്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഡ്യൂട്ടി ക്രമീകരണം ഏര്‍പ്പെടുത്തുകയും ഫീല്‍ഡ് ജീവനക്കാര്‍ക്ക് ക്രമീകരണമില്ലാത്തതും കൊവിഡ് ഭീഷണിയില്‍ ജോലിചെയ്യേണ്ടിവരുന്നതിലും പ്രതിഷേധിച്ച് ജീവനക്കാരും കേരളസ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷനും രംഗത്തുവരുകയും ചെയ്തിരുന്നു. ഫീല്‍ഡ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കഴിഞ്ഞദിവസം ഒരു ജീവനക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. അവശ്യസര്‍വ്വീസില്‍ പോലും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടും വനംവകുപ്പില്‍ ഫീല്‍ഡ് ജീവനക്കാരുടെ കാര്യത്തില്‍ മാത്രം ഡ്യൂട്ടി ക്രമീകരണമോ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളോ അവംലബിക്കാത്ത കാര്യവും പ്രതിഷേധത്തിനിടയാക്കുകയും വയനാട് വിഷന്‍ ഇത് സംബന്ധിച്ച് വ്യാഴാഴ്ച വാര്‍ത്തചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് ഭരണവിഭാഗം അഡീഷണല്‍ പ്രന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡ്യൂട്ടി ക്രമീകരിക്കുന്നത് സംബന്ധിച്ച് ഉ്ത്തരാവിയിരിക്കുന്നത്. ഒരേ സമയം എല്ലാവരെയും ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും, എല്ലാമേഖലകളിലും സൗകര്യവും, ഡ്യൂട്ടിയുടെ അനിവാര്യതയും പരിഗണിച്ച് ആവശ്യം വേണ്ട ജീവനക്കാരെ മാത്രം റൊട്ടേഷന്‍ അനുസരിച്ച് വ്യന്യസിക്കണമെന്നും ഇക്കാര്യം അതാത് പ്രദേശത്തെ മേലധികാരികള്‍ സ്വീകരിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. കൂടാതെ എല്ലാവിധ് കൊവിഡ് ്പ്രതിരോധ സംവിധാനങ്ങളും അതാത് ഓഫീസ് കൃ്ത്യമായി ഒരുക്കണമെന്നും ഉ്ത്തരിവില്‍ പറയുന്നുണ്ട്. എല്ലാ റെയിഞ്ച്, ഡെ്പ്യൂട്ട് റെയിഞ്ച് ഓഫീസര്‍മാര്‍ക്കും ഉത്തരവ് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓര്‍ഗനൈസേഷന്‍ കത്തുംനല്‍കിയിട്ടുണ്ട്.