ഓക്സിജന്‍ നില ഉയര്‍ത്താന്‍ ‘പ്രോണിങ്’

0

രോഗിയുടെ ശരീരത്തില്‍ ഓക്സിജന്‍ അളവ് കുറയുന്നുവെന്ന്് മനസ്സിലായാല്‍ ഓക്സിജന്റെ നില ഉയര്‍ത്താനും അതുവഴി ജീവന്‍ രക്ഷിക്കാനും ചെയ്യേണ്ട പ്രക്രിയയാണ് പ്രോണിങ്. കമിഴ്ന്ന് കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗത്തു  തലയിണ വെച്ച് അല്‍പ്പം ഉയര്‍ത്തി വേഗത്തില്‍ ശ്വാസോഛ്വാസം നടത്തുക എന്നതാണ് പ്രോണിങ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രോണിങ് ചെയ്യുമ്പോള്‍ മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് തല താഴ്ന്നിരിക്കാന്‍ ശ്രദ്ധിക്കണം.

വീട്ടില്‍ കഴിയുമ്പോള്‍ ഓക്സിജന്റെ നില താഴ്ന്നതായി ശ്രദ്ധിക്കപ്പെട്ടാലോ  ആംബുലന്‍സോ വൈദ്യസഹായമോ കാത്തുനില്‍ക്കുന്ന സമയത്തും ഹോസ്പിറ്റലില്‍ എത്തുന്നത് വരെ വാഹനത്തിലും ഈ രീതി പിന്തുടരുന്നത്  അഭികാമ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തലയിണ വെക്കേണ്ട രീതി:
കഴുത്തിനു താഴെ ഒരു തലയിണ
നെഞ്ചു മുതല്‍ തുടയുടെ മേല്‍ ഭാഗം എത്തുന്ന രീതിയില്‍ ഒന്നോ രണ്ടോ തലയിണ
കാല്‍ മുട്ടിന്റെ താഴേക്ക്  ഒന്നോ രണ്ടോ തലയിണ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

നല്ല വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കുക.
ഇടവിട്ടുള്ള അവസരങ്ങളില്‍ ഇതു ആവര്‍ത്തിക്കുക.
ഒരു ദിവസം 16 മണിക്കൂറില്‍ കൂടുതല്‍ പ്രോണിങ് ചെയ്യുവാന്‍ പാടുള്ളതല്ല.
ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍,വെരിക്കോസ് വെയിന്‍ തുടങ്ങിയ ഡീപ് വെയിന്‍ ത്രോംബോസിസ് (ഉഢഠ)രോഗികള്‍ പ്രോണിങ് ചെയ്യരുത്.
ഭക്ഷണശേഷം 1 മണിക്കൂര്‍ നേരം പ്രോണിങ് ചെയ്യരുത്

Leave A Reply

Your email address will not be published.

error: Content is protected !!