മരങ്ങള്‍ കണ്ടു കെട്ടിയ നടപടി സ്റ്റേ ചെയ്ത സാഹചര്യം പരിശോധിക്കണം

0

മുട്ടില്‍ മരം മുറി വിഷയത്തില്‍ മരങ്ങള്‍ കണ്ടു കെട്ടിയ നടപടി സ്റ്റേ ചെയ്ത സാഹചര്യം പരിശോധിക്കപ്പെടണമെന്ന് എ.ഐ.വൈ.എഫ്.പ്രതിഭാഗം ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ടപ്പോള്‍ നോട്ടീസ് നല്‍കിയില്ലന്ന വാദം ദൂരൂഹമാണന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിഭാഗത്തിന് മൗനം പാലിച്ചത് അന്വേഷിക്കണമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്, വൈസ് പ്രസിഡണ്ട് സൗമ്യ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കേസിനെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നീക്കം നടന്നുവെന്നും ഇതിന് പിന്നിലുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും ഇവര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!