വളര്‍ത്തുമൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും തിരിച്ചും കോവിഡ് വ്യാപിക്കാനുള്ള സാധ്യത വിരളമാണെന്നും ആശങ്കവേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ്. കോവിഡ് കേസുകള്‍ മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ മൃഗസംരക്ഷണ വകുപ്പ് വളര്‍ത്തുമൃഗങ്ങളുടെ സാംപിള്‍ ശേഖരിച്ച് ഭോപാലിലെ ഹൈ സെക്യുരിറ്റി ആനിമല്‍ ഡിസീസ് ടെസ്റ്റിംഗ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. എല്ലാ സ്ഥലങ്ങളും നെഗറ്റീവ് ആയിരുന്നു. എങ്കിലും വളര്‍ത്തുമൃഗങ്ങളോട് ഇടപഴകുമ്പോള്‍ ജന്തു ജന്യ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വകുപ്പ് നിര്‍ദേശിച്ചു.
മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനു മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗബാധിത മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോഴും കൂടും മറ്റും വൃത്തിയാക്കുമ്പോഴും ഗ്ലൗസ് മാസ്‌ക് സുരക്ഷാ വസ്ത്രങ്ങള്‍ എന്നിവ നിര്‍ബന്ധമായും ധരിക്കണം. വളര്‍ത്തുമൃഗങ്ങളുടെ സമീപത്തിരുന്ന് കൂടിനടുത്ത്‌വെച്ചോ ഭക്ഷണം കഴിക്കരുത്.രോഗബാധിതര്‍ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യാതിരിക്കുന്നതാണ് ഉചിതം.