സംസ്ഥാനത്തെ കൊവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി. അടുത്ത ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. ചൊവ്വ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കൂടി അധികച്ചുമതല നല്‍കും. ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ എമര്‍ജന്‍സി സ്റ്റിക്കര്‍ പതിപ്പിക്കണം. മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിലും സ്റ്റിക്കര്‍ പതിപ്പിക്കണം. ചന്തകളില്‍ കച്ചവടക്കാര്‍ 2 മീറ്ററെങ്കിലും അകലം പാലിക്കണം. സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറില്‍ ബോയ്‌സിനെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം. സാമൂഹ്യ അക്കലം പാലിക്കാന്‍ കഴിയാത്ത മറ്റ് പരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.