കനറാബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസറാകാൻ അവസരം. ദേശീയതലത്തിൽ ആകെ 220 ഒഴിവുകളാണുള്ളത്. ബാക്കപ്പ് അഡ്മിനിസ്ട്രേറ്റർ-4, എക്സ്ട്രാക്ട് ട്രാൻസ്ഫോം ആൻഡ് ലോഡ് (ഇ.ടി.എൽ) സ്പെഷലിസ്റ്റ് -5, ബി.ഐ സ്പെഷലിസ്റ്റ് -5, ആൻറി വൈറസ് അഡ്മിനിസ്ട്രേറ്റർ -5, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ -10, ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ -12, ഡെവലപ്പർ/പ്രോഗ്രാമേഴ്സ് -25, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -21, എസ്.ഒ.സി. അനലിസ്റ്റ് -4 (ജെ.എം.ജി. സ്കെയിൽ -1).മിഡിൽ മാനേജ്മെൻറ് ഗ്രേഡ് സ്കെയിൽ II: മാനേജർ -ലോ 43, കോസ്റ്റ് അക്കൗണ്ടൻറ് -1, ചാർട്ടേർഡ് അക്കൗണ്ടൻറ് -20, മാനേജർ -ഫിനാൻസ് -21, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് -4, എത്തിക്കൽ ഹാക്കേഴ്സ് ആൻഡ് പെനിട്രേഷൻ ടെസ്റ്റേഴ്സ് -2, സൈബർ ഫോറൻസിക് അനലിസ്റ്റ്-2, ഡേറ്റ മൈനിങ് എക്സ്പേർട്സ് -2, OFSAA അഡ്മിനിസ്ട്രേറ്റർ -2,
OFSS ടെക്നോ ഫങ്ഷനൽ -5, ബേസ് 24 അഡ്മിനിസ്ട്രേറ്റർ -2, സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റർ -4, മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ -5, ഡേറ്റ അനലിസ്റ്റ് -2.സ്പെഷൽ റിക്രൂട്ട്മെൻറ് (പട്ടികവർഗക്കാർക്ക് മാത്രം) -മാനേജർ (MMGS -II) -ഒഴിവുകൾ -13, സീനിയർ മാനേജർ (MMGS -III) -1.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷാഫീസ്, അപേക്ഷ സമർപ്പണത്തിനുള്ള നിർദേങ്ങൾ, സെലക്ഷൻ നടപടിക്രമം, ശമ്പളനിരക്ക് ഉൾപ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.canarabank.comൽ Orders/Recruitment ലിങ്കിൽ ലഭ്യമാണ്.
അപേക്ഷ ഓൺലൈനായി നിർദേശാനുസരണം ഡിസംബർ 15 വരെ സമർപ്പിക്കാം.