അടിയന്തിരമായി 15 സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ കൂടി പുതുതായി ആരംഭിക്കാനാണ് തീരുമാനം.നിലവില്‍ ജില്ലകളിലുള്ള സൈബര്‍ സെല്ലുകള്‍ സ്റ്റേഷനുകളുമായി ലയിപ്പിക്കും. സൈബര്‍ കുറ്റകൃത്യങ്ങളടക്കം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നടപടി.
സൈബര്‍ നിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കൂടുതല്‍ സൈബര്‍ സ്റ്റേഷനുകളും ആരംഭിക്കുന്നത്.