ജില്ലയില്‍ കൊവിഡ് പരിശോധനാക്കിറ്റുകള്‍ക്ക് ക്ഷാമം
കൊവിഡ് പരിശോധനാക്കിറ്റുകള്‍ക്ക് ക്ഷാമം,കൗണ്ടിംഗ് സ്റ്റാഫ് പോളിംഗ് ഏജന്റുമാര്‍ക്കുള്‍പ്പെടെ ഇന്ന് നടത്താനിരുന്ന ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ മുടങ്ങി. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1300ലധികം പേര്‍ക്കാണ് ടെസ്റ്റുകള്‍ നടത്തേണ്ടിയിരുന്നത്. മെയ് 1ന് ഇത്തരകാര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള നീക്കവുമായി ആരോഗ്യ വകുപ്പ്. കിറ്റ് ക്ഷാമത്തെ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ പല കേന്ദ്രങ്ങളിലും നടക്കുന്ന ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റുകള്‍ക്കും മുടക്കം വന്നു.എന്നാല്‍ അടുത്ത ദിവസം തന്നെ കിറ്റുകള്‍ എത്തുമെന്നും അടിയന്തര പരിശോധനകള്‍ക്കായുളള കിറ്റുകള്‍ ജില്ലയില്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മെയ് 2 ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച കൗണ്ടിംഗ് സ്റ്റാഫ്, പോളിംഗ് ഏജന്റുമാര്‍, സ്ഥാനാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. അതനുസരിച്ച് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഇന്ന് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചെങ്കിലും കിറ്റ് ക്ഷാമത്തെ തുടര്‍ന്ന് മുടങ്ങുകയാണ് ഉണ്ടായത്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി 1397 പേരുടെ കണക്കാണ് ആരോഗ്യ വകുപ്പിന്റെ കൈവശമുള്ളത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 295 കൗണ്ടിംഗ് സ്റ്റാഫ്, 195 പോളിംഗ് ഏജന്റുമാര്‍, 7 സ്ഥാനാര്‍ത്ഥികള്‍, 15 മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയും കല്‍പ്പറ്റ മണ്ഡലത്തില്‍ 275 കൗണ്ടിംഗ് സ്റ്റാഫ്, 160 പോളിംഗ് ഏജന്റുമാര്‍, 7 സ്ഥാനാര്‍ത്ഥി, 45 മാധ്യമ പ്രവര്‍ത്തകര്‍ , സുല്‍ത്താന്‍ ബത്തേരിയില്‍ 279 കൗണ്ടിംഗ് സ്റ്റാഫ്, 100 പോളിംഗ് ഏജന്റുമാര്‍ 4 സ്ഥാനാര്‍ത്ഥികള്‍ 15 മാധ്യമപ്രവര്‍ത്ത കര്‍എന്നിങ്ങനെയാണ് കണക്കുകള്‍. ഇവര്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളാണ് കിറ്റ് ക്ഷാമത്തെ തുടര്‍ന്ന് ഇന്ന് പല സ്ഥലത്തും മുടങ്ങിയത്. ടെസ്റ്റ് മുടങ്ങിയതിനെ തുടര്‍ന്ന് മെയ് 1 ന് അതായത് വോട്ടെണ്ണല്‍ ദിനത്തിന്റെ തലേന്ന് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള നീക്കവുമായാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്. കിറ്റ് ക്ഷാമത്തെ തുടര്‍ന്ന് സാധാരണ രീതിയില്‍ നടന്നു വരാറുള്ള ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റുകളും പല കേന്ദ്രങ്ങളിലും മുടങ്ങുന്ന അവസ്ഥയുമുണ്ടായി.