കുരങ്ങുവസൂരി വാക്‌സിന്‍ വികസിപ്പിക്കാന്‍ കേന്ദ്രം

0

കുരങ്ങുവസൂരി വാക്‌സിന്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പരിചയസമ്പന്നരായ വാക്സിന്‍, ഇന്‍-വിട്രോ ഡയഗ്നോസ്റ്റിക് കിറ്റ് നിര്‍മ്മാതാക്കള്‍ താല്‍പ്പര്യപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. രാജ്യത്ത് കുരങ്ങുവസൂരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുവരെ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് എണ്ണം കേരളത്തിലും ഒരെണ്ണം ഡല്‍ഹിയിലുമാണ് സ്ഥിരീകരിച്ചത്.

വാക്സിനും ടെസ്റ്റിംഗ് കിറ്റും സ്വകാര്യ-പൊതു പങ്കാളിത്ത മോഡില്‍ നിര്‍മ്മിക്കും. ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കുരങ്ങുവസൂരിക്കുള്ള വാക്സിന്‍ നിര്‍മിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുകയും അണുബാധ നിയന്ത്രണാതീതമാകുന്നത് തടയുകയും ചെയ്തതായി ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

ലോകമെമ്പാടും 78 രാജ്യങ്ങളിലായി 18,000 ത്തിലധികം കുരങ്ങുവസൂരി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 70 ശതമാനം യൂറോപ്യന്‍ രാജ്യങ്ങളിലും 25 ശതമാനം അമേരിക്കയിലുമാണ്. ഇതുവരെ അഞ്ച് രോഗികള്‍ മരിച്ചു. ഇതില്‍ 10 ശതമാനം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!