വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന് ബത്തേരിയില്‍ തുടക്കം. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രക്തക്ഷാമം നേരിടാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടാണ് യുത്ത് വിംഗിന്റെ ഈ മാതൃക പ്രവര്‍ത്തനം.ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് ജിജോ ടി ജോയി ബത്തേരിയില്‍ നിര്‍വ്വഹിച്ചു.
ക്യാമ്പയിന്റെ ഭാഗമായി 25 യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ ബത്തേരി താലുക്കാശുപത്രി ബ്ലഡ്ബാങ്കില്‍് രക്തദാനം ചെയ്തു. വരുംദിവസങ്ങളില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
അടുത്ത മാസം ആദ്യം മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നതോടെ രാജ്യത്ത് രക്തക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. ഇത് മുന്‍കുട്ടി കണ്ടാണ് സംസ്ഥാനമൊട്ടുക്കും രക്തദാന ക്യാമ്പ് നടത്താന്‍ യൂത്ത്വിങ് തീരുമാനിച്ചത്്.