കൊവിഡ് രണ്ടാം തരംഗം: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നഗരസഭകളും പഞ്ചായത്തും

0

കൊവിഡ് രണ്ടാം തരംഗം: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നഗരസഭകളും പഞ്ചായത്തും

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ പഞ്ചായത്തുകളും നഗരസഭകളെയും പ്രതിരോധ നടപടികള്‍ക്കായി രംഗത്തിറങ്ങുന്നു. മുന്‍ഗണനാ വിഭാഗത്തിലുള്ളവരുമ വാക്‌സിനേഷന്‍ എടുക്കാത്തവരുമായവരെ വാര്‍ഡുതല സമിതികള്‍ മുഖേന കണ്ടെത്താന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അങ്കണവാടി ജീവനക്കാര്‍ വഴി ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വാക്‌സിനേഷന് പ്രേരിപ്പിക്കാനാണ് നീക്കം.

പഞ്ചായത്ത് വര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകള്‍ പരിശോധന നടത്തും. രോഗലക്ഷണങ്ങലില്ലാത്തവര്‍ക്ക് ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യമുള്ള കൊവിഡ് പ്രഥമാ ചികിത്സാ കേന്ദ്രം കലക്ടര്‍മാരുമായി ആലോചിച്ച് ആരംഭിക്കണം.

ലേബര്‍ ക്യാപുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക, കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ മാലിന്യനീക്കം തുടങ്ങിയവയുടെ കാര്യത്തില്‍ മുന്‍പേയുള്ള തീരുമാനങ്ങള്‍ നടപ്പാക്കാനും ആവശ്യപ്പെട്ടു. മന്ത്രിമാരായ എ സി മൊയ്തീന്‍, കെകെ ശൈലജ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്താണു തീരുമാനം അറിയിച്ചത്. മന്ത്രി കെകെ ശൈലജ ക്വാറന്റീനില്‍ പോയതോടെ എസി മൊയ്ീന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!