കനത്ത മഴയില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിച്ചില്‍

0

കനത്ത മഴയില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിച്ചില്‍

കല്‍പ്പറ്റ പിഡബ്ല്യുഡി ഓഫീസിന് മുന്‍വശത്ത് ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. മണ്ണിടിച്ചിലില്‍ പിഡബ്ല്യുഡി റോഡിന്റെ വശവും ഇടിഞ്ഞ് താഴ്ന്നു. അശാസ്ത്രീയമായ രീതിയില്‍ മണ്ണ് നീക്കം ചെയ്തതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഈ ഭാഗത്ത് മണ്ണ് കുഴിച്ചെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. പരിധിയിലും കൂടുതല്‍ ആഴത്തില്‍ കുഴിയെടുത്തതിനെ സമീപത്തെ കെട്ടിട ഉടമകള്‍ ചോദ്യംചെയ്തിരുന്നു. എന്നാല്‍ സംരക്ഷണഭിത്തി നിര്‍മിച്ച് അപകടസാധ്യത ഒഴിവാക്കുമെന്ന് നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്ന സ്വകാര്യവ്യക്തി ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് നടപ്പായില്ല. ഇതാണ് ഇന്നത്തെ അപകടത്തിന് കാരണം. സമീപത്തെ കെട്ടിടങ്ങള്‍ക്കും അപകട ഭീഷണിയുണ്ട്. കല്‍പ്പറ്റയില്‍ ഉച്ചയ്ക്ക് ശേഷം ഒന്നര മണിക്കൂര്‍ നേരം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇതിനിടയിലാണ് ഇത്തരത്തില്‍ മണ്ണിടിച്ചിലുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!