കബനിയില്‍ ജലനിരപ്പ് അതിവേഗം താഴ്ന്നു, കുടിവെള്ളം മുടങ്ങും?

0

പുല്‍പ്പള്ളി മേഖലയിലെ പ്രധാന ജലസ്രോതസ്സായ കബനിയില്‍ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കക്കിടയാക്കുന്നു. ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞത്.കര്‍ണ്ണാടകയില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം എടുത്ത് തുടങ്ങിയതാണ് ജലനിരപ്പ് താഴാന്‍ കാരണം

വയനാട്ടില്‍ വേനല്‍മഴ ലഭിക്കാത്തതും കബനിയിലേക്ക് ക്കുള്ള നീരൊഴുക്ക് കുറഞ്ഞതും ജലക്ഷാമത്തിനിടയാക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ താമസിയാതെ ജലവിതരണം മുടങ്ങാനിടയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.പ്രതിദിനം 40 ലക്ഷം ലിറ്റര്‍ ജലമാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലേക്ക് ജലവിതരണത്തിനായി എടുക്കുന്നത്. രണ്ട് പഞ്ചായത്തുകളിലുമായി 8000 കണക്ഷനുണ്ട്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ മുള്ളന്‍കൊല്ലിയില്‍ അടുത്തിടെ 650 കണക്ഷന്‍ നല്‍കി. പുല്‍പ്പള്ളിയില്‍ ആയിരത്തിലധികം കണക്ഷന്‍ നല്‍കാനുമുണ്ട്. വേനല്‍ കനത്തതോടെ വെള്ളത്തിനു ചെലവേറി. താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കേണ്ടി വരുമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!