കോവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കര്‍ശന നടപടി: അരവിന്ദ് സുകുമാരന്‍
കോവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാരന്‍. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥല ങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രതിഷേധ സമര പരിപാടികള്‍ നടത്തിയാലും നടപടിയുണ്ടാകും. പൊതുസ്ഥല ങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലി ക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കും എതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും വയനാട് എസ്.പി.പറഞ്ഞു.