ബംഗളൂരുവിൽ നിരോധനാജ്ഞ

0

ബംഗളൂരുവില്‍ നിരോധനാജ്ഞ. ജിം, നീന്തല്‍ക്കുളം, പാര്‍ട്ടി ഹോളുകള്‍ എന്നിവയുടെ പ്രവര്‍ത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരപരിധിയില്‍ ആണ് നിയന്ത്രണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

പഞ്ചാബിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെ എല്ലാ ഒത്തുചേരലുകള്‍ക്കും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വിലക്കേര്‍പ്പെടുത്തി. മാത്രമല്ല വൈകീട്ട് 9 മണി മുതല്‍ രാവിലെ 5 മണി വരെ രാത്രികാല കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രങ്ങള്‍ കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം 1,15,736 പ്രതിദിന പോസിറ്റീവ് കേസുകളും 630 മരണവുമാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധ സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനം സങ്കീര്‍ണമായി തുടരുന്ന സാഹചര്യത്തില്‍ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും.

Leave A Reply

Your email address will not be published.

error: Content is protected !!