സ്ത്രീ വേഷം കൊണ്ടു കഥകളി പ്രേമികളുടെ മനം കവര്‍ന്ന മാത്തൂരിന്റെ നളചരിതത്തിലെ ദമയന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി, കര്‍ണശപ ഥത്തിലെ കുന്തി തുടങ്ങിയ വേഷങ്ങള്‍ പ്രശസ്ത മാണ്.സംസ്ഥാന സംഗീതനാടക അക്കാദമി അവാര്‍ ഡുകള്‍, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനി യര്‍ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുര സ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാ മണ്ഡലം കൃഷ്ണന്‍ നായര്‍ അവാര്‍ഡ് തുട ങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
കഥകളി പരിശീലന കേന്ദ്രമായ കുടമാളൂര്‍ കലാ കേന്ദ്രത്തില്‍ അധ്യാപകനും പ്രിന്‍സിപ്പ ലുമായിരു ന്നിട്ടുണ്ട്. കുടമാളൂരില്‍ അമ്പാടി വീട്ടിലായിരുന്നു താമസം. മാത്തൂരിന്റെ മകന്‍ മുരളീകൃഷ്ണന്‍ കഥകളി നടനാണ്. മുരളീകൃഷ്ണന്റെ മകന്‍ അദ്വൈത് കൃഷ്ണയും മൂത്തമകന്‍ ഉണ്ണിക്കൃഷ്ണ ന്റെ മകന്‍ നീരജ് കൃഷ്ണയും കഥകളി പഠിക്കു ന്നു. ഭാര്യ: കഥകളി ആചാര്യന്‍ കുടമാളൂര്‍ കരു ണാകരന്‍ നായരുടെ മകള്‍ പരേതയായ രാജേശ്വരി.