അസംഘടിതമേഖലയിലെ കാര്‍ഷികേതര സംരംഭങ്ങളെ കുറിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വ്വേ ഈ മാസം തുടങ്ങും. ഗാര്‍ഹിക സംരംഭങ്ങളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍വ്വേയിലൂടെ വിശദ വിവരങ്ങള്‍ ശേഖരിക്കും. അസംഘടിത മേഖലയെക്കുറിച്ചുള്ള വാര്‍ഷിക സര്‍വേയുടെ രണ്ടാം റൗണ്ടാണിത്.
ഗവണ്‍മെന്റിന്റെ വിവിധ നയ രൂപീകരണത്തിനും പദ്ധതിനിര്‍വഹണത്തിനും സര്‍വ്വേ ലഭ്യമാക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കും.സര്‍വേ അടുത്തവര്‍ഷം മാര്‍ച്ച് വരെ തുടരും.സര്‍വ്വേ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം അടുത്തയാഴ്ച നടക്കും. സംരംഭങ്ങളെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സര്‍വേയ്ക്കായി സമീപിക്കുന്ന എന്യൂമറേറ്റര്‍ മാര്‍ക്ക് കൃത്യമായ വിവരം നല്‍കണമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.