ജനാധിപത്യ രാജ്യത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രാണവായുവിന്റെ സ്ഥാനം
ജനാധിപത്യ രാജ്യത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രാണവായുവിന്റെ സ്ഥാനമാണുള്ളതെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. മാനന്തവാടി പ്രസ്‌ക്ലബ് സംസ്ഥാനതലത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളില്ലെങ്കില്‍ ജനാധിപത്യ രാജ്യത്തിന് നിലനില്‍പ്പില്ല. വിവാദങ്ങള്‍ക്ക് പിറകേ മാത്രം പോകാതെ സത്യത്തെ പ്രകാശ പൂരിതമാക്കാനാണ് ഓരോ മാധ്യമപ്രവര്‍ത്തകനും പരിശ്രമിക്കേണ്ടത്.അച്ചടി വിഭാഗത്തില്‍ മാതൃഭൂമി തിരുവനന്തപുരം നെടുമങ്ങാട് ലേഖകന്‍ തെന്നൂര്‍ ബി. അശോകും ദൃശ്യമാധ്യമ വിഭാഗത്തില്‍ ന്യൂസ്18 വയനാട് ലേഖകന്‍ രതീഷ് വാസുദേവനും പുരസ്‌കാരം സ്വീകരിച്ചു.
രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയായിരുന്നിട്ടും മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാന്‍ സുപ്രീംകോടതി പോലും തയ്യാറായില്ല.മാധ്യമങ്ങള്‍ രാജ്യത്തിന്റെ താത്പര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശമാണ് കോടതി മുന്നോട്ടുവച്ചത്.ഇത് ജനാധിപത്യ രാജ്യത്തില്‍ മാധ്യമങ്ങളുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായ മാധ്യമം വെള്ളമുണ്ട ലേഖകന്‍ റഫീഖ് വെള്ളമുണ്ടയും അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സജി ശങ്കറിന്റെ ‘കമലദളം’ കവിതാസമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്തു.മാനന്തവാടി പ്രസ്‌ക്ലബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. എന്‍.കെ. വര്‍ഗീസ്, മാനന്തവാടി പ്രസ്‌ക്ലബ് സെക്രട്ടറി ലത്തീഫ് പടയന്‍, ട്രഷറര്‍ അരുണ്‍ വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.