റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല; വായ്പാ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു.റിപ്പോ റിവോഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. നാല് ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്. 3.35 ശതമാനമുള്ള റിവേഴ്‌സ് റിപ്പോ നിരക്കും മാറ്റമില്ലാതെ തുടരും. കോവിഡ് കാല പ്രതിസന്ധി ജി.ഡി.പിയില്‍ വലിയ തോതിലുള്ള ഇടിവിന് കാരണമായി.
കോവിഡ് കേസുകള്‍ കൂടുന്നത് ആഭ്യന്തര ഉത്പാദനം കണക്കാക്കുന്നതില്‍ അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എന്നാല്‍ ലോക്ക് ഡൗണിന് ശേഷം ക്രയവിക്രയങ്ങള്‍ സാധാരണഗതിയിലേക്ക് വരാന്‍ തുടങ്ങിയത് സാമ്പത്തിക രംഗത്ത് ഉണര്‍വ് പ്രകടമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം 10.5 ശതമാനം ജി.ഡി.പി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.എന്നാല്‍ രാജ്യത്തെ പുതിയ കോവിഡ് വ്യാപനം നിരീക്ഷിച്ച് വരികയാണെന്നും ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പല സംസ്ഥാനങ്ങളും വീണ്ടും അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കുന്നത് സാമ്പത്തിക രംഗത്ത് വീണ്ടും അനിശ്ചിതത്വത്തിന് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.