പൈപ്പിടാന്‍ പൊളിച്ച റോഡ് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കിയില്ല
പടിഞ്ഞാറത്തറ ടൗണില്‍ കുടിവെള്ള പൈപ്പിടാന്‍ പൊളിച്ച റോഡ് പൂര്‍വസ്ഥിതിയില്‍ ആക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.പൂഴിത്തോട് റോഡ് ജംഗ്ഷനില്‍ പൊട്ടിയ പൈപ്പ് മാറ്റി ഇടുന്നതിനായി റോഡ് കുഴിച്ചത് റീടാറിങ് പൂര്‍ത്തിയായതിനു പിന്നാലെയാണ്. പൈപ്പ് മാറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.മെറ്റല്‍ ഇട്ട് താല്‍ക്കാലികമായി കുഴി അടക്കുക മാത്രമാണ് ചെയ്തത്. വാഹനങ്ങള്‍ കയറ്റി ഇറക്കി കല്ലും പൊടിയും ടൗണ്‍ ആകെ വ്യാപിക്കുകയാണ് ഇപ്പോള്‍.കച്ചവട സ്ഥാപനങ്ങളിലേക്ക് കല്ല് തെറിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട് .റോഡ് നന്നാക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും കയ്യൊഴിഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്.അതു കൊണ്ടു തന്നെ വേണ്ടപ്പെട്ട അധികാരികള്‍ ഇടപെട്ട് എത്രയും വേഗം ഇത് പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത