സംസ്ഥാനത്ത് വ്യാപക മഴ

0

സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു. ജൂണില്‍ ആരംഭിച്ച കാലവര്‍ഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായി മാറിയതോടെ കേരളത്തില്‍ വീണ്ടും മഴ സജീവമാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ – ഒഡീഷാ തീരത്തോട് ചേര്‍ന്ന് നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കാലവര്‍ഷം സജീവമായി തുടരാന്‍ ഇതു സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ മണിക്കൂറുകളില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ ഈ പ്രക്രിയ ശക്തിപ്പെടും. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, വയനാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും ബാധകമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!