തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബത്തേരിയില്‍ പുരോഗമിക്കുന്നു
സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടത്തി. സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളേജായിരുന്നു വിതരണം കേന്ദ്രം. 22 കൗണ്ടറിലായാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം നടത്തിയത്.മണ്ഡലത്തില്‍ 333 പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള വിതരണം രാവിലെ 8 മണിമുതലാണ് ആരംഭിച്ചത്.
സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാധാന സാമഗ്രികളുടെ വിതരണമാണ് ഇന്ന് നടന്നത്. സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളേജയാരുന്നു വിതരണം കേന്ദ്രം. ഇവിടെ സജ്ജീകരിച്ച 22 കൗണ്ടറുകളില്‍ നിന്നുമാണ് പോളിംഗ് സാധനങ്ങള്‍ വിതരണം ചെയ്തത്. സുല്‍ത്താന്‍ ബത്തേരി കൊവിഡ് പശ്ചാതലത്തില്‍ ഓരോ ബൂത്തിലേക്കുമുള്ള കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പടെ വോട്ടെടുപ്പിനുള്ള 18 ഇനസാധന സാമഗ്രികളാണ് വിതരണം ചെയ്തത്. രാവിലെ മുതല്‍ തന്നെ കൗണ്ടറുകളില്‍ പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയവരുടെ തിരക്കാണ് അനുഭവപ്പെട്ടത്.