പോളിംഗ് സാമഗ്രികളുടെ വിതരണം കല്‍പ്പറ്റയില്‍ പുരോഗമിക്കുന്നു
രാവിലെ 8 മണി മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട് ഹാളിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്.സ്‌കൂളിലെ രണ്ട് ഹാളില്‍ 24 കൗണ്ടറുകളിലാണ് വിതരണം. പോളിംഗ് ഓഫീസര്‍ നേരിട്ടെത്തിയാണ് പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റിയത്.പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു സാമഗ്രികള്‍ ഏറ്റുവാങ്ങിയത്.