പോളിംഗ് സാമഗ്രികള്‍ വിതരണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ

0

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നകേന്ദ്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥരും ജീവനക്കാരും. കൊവിഡ് പശ്ചാതലത്തില്‍ ബൂത്ത്ുകളുടെ എണ്ണം കൂടിയതോടെ ഉദ്യോഗ്‌സഥരുടെയും ജീവനക്കാരുടെ എണ്ണം കൂട്ടിയതും തിരക്ക് വര്‍ദ്ധിക്കാനിടയായി.

സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളേജായിരുന്നു വിതരണം കേന്ദ്രം. 22 കൗണ്ടറിലായാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം നടത്തിയത്.മണ്ഡലത്തില്‍ 333 പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള വിതരണം രാവിലെ 8 മണിമുതല്‍ ആരംഭിച്ചു. കൊവിഡ് പശ്ചാതലത്തില്‍ ഓരോ ബൂത്തിലേക്കുമുള്ള കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പടെ വോട്ടെടുപ്പിനുള്ള 18 ഇനസാധന സാമഗ്രികളാണ് വിതരണം ചെയ്തത്.

 

 

.

Leave A Reply

Your email address will not be published.

error: Content is protected !!