വിധിയെഴുത്ത് നാളെ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി

0

മാനന്തവാടി മേരി മാതാ കോളേജില്‍ വെച്ചാണ് പോളിംഗ് സാമഗ്രികളുടെ വിതരണം. രാവിെലെ 9 മണി മുതല്‍ പോളിംഗ് സാധന സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചു വരണാധികാരി സബ്ബ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജിന്റെ നേതൃത്വത്തിലായിരുന്നു വിതരണം.7 കവറുകളിലായി വോട്ടിംഗ് മെഷീന്‍ ഉള്‍പെടെ 33 സാമഗ്രികളാണ് വിതരണം ചെയ്തത്.

മാനന്തവാടി മണ്ഡലത്തിലെ 1 ലക്ഷത്തില്‍ 95048 വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്.മണ്ഡലത്തില്‍ ആകെയുളള 1 ലക്ഷത്തി 95048 വോട്ടര്‍മാരില്‍ 96868 പുരുഷ വോട്ടും 98180 സ്ത്രീവോട്ടര്‍മാരുമാണ്. 309 പ്രവാസി വോട്ടര്‍മാരും 278 സര്‍വ്വീസ് വോട്ടുമാണ് ഉള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.ആര്‍. കേളു കാട്ടിക്കുളം എടയൂര്‍കുന്ന് എല്‍.പി.സ്‌കൂളിലെ 42ാം ബൂത്തിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ജയലക്ഷമി എടത്തന ഗവ: െ്രെടബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 10ാം നമ്പര്‍ ബൂത്തിലും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി മുകുന്ദന്‍ പള്ളിയറ കണിയാംമ്പറ്റയിലും ബത്തേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.സി. ബാലകൃഷണന്‍ വാളാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിെലെ 12ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തും. നാളെരാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുള്ള സുരക്ഷയും പോളിംഗ് ബൂത്തുകളില്‍ ഒരുക്കി കഴിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!