ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി ആപ്പിലായി ബിജെപി

0

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം മീനങ്ങാടിയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സ്വാഗതം ചെയ്ത പോസ്റ്ററുകളിലാണ് പ്രതിരോധ മന്ത്രിയാക്കി ബി.ജെ .പി .വെട്ടിലായത്. ബിജെപി ജില്ലാ കമ്മിറ്റിയുടെ പേരില്‍ വയനാട്ടിലെ മിക്ക സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച നൂറ്കണക്കിന് ഫഌക്‌സുകളിലാണ് അമിത്ഷായെ പ്രതിരോധ മന്ത്രിയാക്കി ചിത്രീകരിച്ചത് . ഫ്‌ലെക്‌സുകള്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്ന് മുതലാണ് പ്രതിരോധ മന്ത്രിയായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!