തെരഞ്ഞെടുപ്പ് ക്വിസ് മത്സരവുമായി  വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി 

0

വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ക്വിസ് മത്സരവുമായി വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി പ്രവര്‍ത്തകര്‍. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച് ശരിയുത്തരം നല്‍കുന്ന ആളുകള്‍ക്ക് അപ്പോള്‍ തന്നെ സമ്മാനം നല്‍കിയാണ് പരിപാടി സംഘടിപ്പിച്ചത്.എല്ലാവരും തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുക കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കു എന്ന സന്ദേശവുമായി നാട്ടുകാരെ ബോധവല്‍ക്കരിക്കുകയും, അതോടൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ നല്‍കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് ജനകീയമാക്കുക എന്നതാണ് വിജ്ഞാന്‍ ലൈബ്രറി പ്രവര്‍ത്തകരുടെ ലക്ഷ്യം. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍, ലൈബ്രറി സെക്രട്ടറി എം ശശി, ലൈബ്രേറിയന്‍ കുര്യാച്ചന്‍, സഹദേവന്‍, മിസ്വര്‍ അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവചന മത്സരവും ലൈബ്രറി സംഘടിപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!