വേനലില്‍ ഇടമഴ ലഭിച്ചിട്ടും ജില്ലയില്‍ ചൂടിന് ശമനമില്ല. വരള്‍ച്ചയുടെ സൂചന നല്‍കി ജലസ്രോതസ്സുകളിലെ നീരൊഴുക്ക് വറ്റിതുടങ്ങി. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ കാത്തിരിക്കുന്നത് കടുത്ത വരള്‍ച്ച
ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച ചൂടിന്റെ തീവ്രത വര്‍ദ്ധിച്ചിട്ടില്ലങ്കിലും അനുഭവ പെടുന്ന ചൂട് കൂടുതലാണ്. രാവിലെ പത്ത് മണിമുതല്‍ അനുഭവ പെടുന്ന കടുത്ത ചൂട് അഞ്ച് മണിവരെയാണ് നിലനില്‍ക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് വരാന്‍ ഇരിക്കുന്ന കടുത്ത വരള്‍ച്ചയെന്നാണ് കര്‍ഷകര്‍ അടക്കം പറയുന്നത്. ജില്ലയില്‍ വേനല്‍ ഇടമഴ മിക്കയിടങ്ങളിലും ലഭിച്ചുവെങ്കിലും അനുഭവപ്പെടുന്ന ചൂടിന് ശമനം വന്നിട്ടില്ല. ജലസ്രോതസ്സുകളിലെ വെള്ളം ക്രമാതീതമായ കുറയുകയും നീരൊഴുക്കുകള്‍ നിലക്കുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലെ ചെറിയ അണകള്‍കെട്ടിയാണ് കര്‍ഷകര്‍ ജലം സംരക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വേനല്‍ക്കാല ജലസംരക്ഷണ പ്രവര്‍ത്തനങ്ങളൊന്നും ഇത്തവണ നടത്താനുമായിട്ടില്ല. ചിലയിടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികള്‍ മാത്രമാണ് നടക്കുന്നുളളു. ഈ സാഹചര്യത്തില്‍ വരുംകാല വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സംരക്ഷക്കാന്‍ നടപടിവേണമെന്നാണ് ആവശ്യം.