ആവേശമായി മാനന്തവാടിയില്‍ രാഹുലിന്റെ റോഡ് ഷോ
യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് മാനന്തവാടിയില്‍ രാഹുലിന്റെ റോഡ് ഷോ. ഇടതുപക്ഷത്തെ വിമര്‍ശിച്ചും തലോടിയും രാഹുലിന്റെ പ്രസംഗം.വയനാടിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പരിഹാരം കാണുമെന്നും രാഹുലിന്റെ ഉറപ്പ്.ഇന്നലെ തലപ്പുഴയില്‍ മുങ്ങിമരിച്ച കുട്ടികളുടെ കുടുംബങ്ങളെ മെഡിക്കല്‍ കോളേജിലെത്തി രാഹുല്‍ ആശ്വസിപ്പിക്കുകയും ചെയ്തു.
രാവിലെ 10 മണിയോടെ മാനന്തവാടിയിലെത്തിയ രാഹുല്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തി ഇന്നലെ തലപ്പുഴയില്‍ മുങ്ങിമരിച്ച കുട്ടികളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അത്യാഹിത വിഭാഗത്തിലെത്തി ആശുപത്രി സൗകര്യങ്ങള്‍ നോക്കി കാണുകയും തുടര്‍ന്ന് ബിഷപ്പ് ഹൗസിലെത്തി പിതാവുമായി സംസാരിച്ച ശേഷമാണ് റോഡ് ഷോയ്ക്ക് എത്തിയത്.ഗാന്ധി പാര്‍ക്കിലായിരുന്നു പ്രസംഗം പ്രസംഗത്തിനിടെ സമീപത്ത് സ്‌റ്റേജില്‍ പോസ്റ്റര്‍ രചനയിലായിരുന്ന ഡി.വൈ.എഫ്.ഐ കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം തുടങ്ങിയത്. ആശയപരമായി മാത്രമെ ഇടതുപക്ഷവുമായി എതിര്‍പ്പുള്ളുവെന്നും അവരും നമ്മുടെ സഹോദരങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. മെഡിക്കല്‍ കോളേജും ബഫര്‍ സോണ്‍ പ്രഖ്യാപനമുള്‍പ്പെടെ വയനാടിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പരിഹാരം കാണുമെന്നും രാഹുല്‍ പറഞ്ഞു. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി ജയലക്ഷ്മിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഉണ്ടായിരുന്നു. രാഹുലിന്റെ റോഡ് ഷോ യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് ഇരട്ടി ആവേശം പകരുകയും ചെയ്തു.
ബത്തേരി കോട്ടക്കുന്നില്‍ നിന്നും ആരംഭിച്ച് അ സംപ്ഷന്‍ ജംഗ്ഷനില്‍ സമാപിച്ച റോഡ് ഷോയില്‍ ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് അണിനിരന്നത് .വന്‍ ജനാവലിയാണ് റോഡ് ഷോ വീക്ഷിക്കാന്‍ റോഡിനിരുവശവും അണിനിരന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.സി ബാലക്യഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമാണ് ബത്തേരിയില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ റോഡ് ഷോ നടത്തിയത്. കോട്ടക്കുന്നില്‍ നിന്നും അസംപ്ഷന്‍ ജംഗ്ഷനിലേക്കായിരുന്നു റോഡ് ഷോ. പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയാണ് റോഡ് ഷോ കടന്നു പോയത്. പെരുവെയിലിലും സ്ത്രികളടക്കം ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. റോഡ് ഷോ വിക്ഷിക്കാന്‍ ദേശിയ പാതക്കിരുവശവും വന്‍ ജനാവലിയും കാത്തു നിന്നിരുന്നു. റോഡിനിരുവശവും അണിനിരന്ന പ്രവര്‍ത്തകരെ കൈ ഉയര്‍ത്തിയും കൈവി ശീയും രാഹുല്‍ ഗാന്ധി അഭിവാദ്യം ചെയ്തു. അര മണിക്കുര്‍ സമയമെടുത്താണ് ഒന്നര കിലോമീറ്ററോളം അകലെയുള്ള അസംപ്ഷന്‍ ജംഗ്ഷനിലെത്തിയത്. സ്ഥാനാര്‍ത്ഥി ഐ.സി ബാലകൃഷ്ണന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുസ്ലിം ലീഗ് നേതാവ് പാണക്കാട് മുനവ്വറലി തങ്ങള്‍ തുടങ്ങിയവര്‍ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.