തൊവരിമല ഭൂസമര നേതാവ്  ഒണ്ടന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും 

0

കൃഷി ഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും എന്ന ആവശ്യവുമായി ഭൂസര സമിതി നേതൃത്വത്തില്‍ തൊവരിമല ഭൂസമര നേതാവായ ഒണ്ടന്‍  സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുന്നതായി പാര്‍ട്ടി ഭാരവാഹികള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

എല്‍ ഡിഎഫ്, യുഡിഎഫ് , എന്‍ഡിഎ മുന്നണികള്‍ മുന്നോട്ട് വെക്കുന്ന കോര്‍പ്പറേറ്റ് അനുകൂല വികസന നയങ്ങള്‍ക്കെതിരെ ബദല്‍ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ മുന്നോട്ടുവെക്കുന്ന പുരോഗമന രാഷ്ട്രിയമുന്നണിയുടെയും, സിപിഐ എം എല്‍ റെഡ്സ്റ്റാറിന്റെയും പിന്തുണയോടെയാണ് ഒണ്ടന്‍ മത്സരിക്കുന്നതെന്നും നേതാക്കളും സ്ഥാനാര്‍ഥിയും പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!