കേരള വിഷന്‍ ടെലിഫോണ്‍ ഇന്നുമുതല്‍ സ്പീഡും മികച്ച ക്ലാരിറ്റിയും

0

കേരള വിഷന്‍ ടെലിഫോണ്‍ സര്‍വീസ് ഇന്നുമുതല്‍ വയനാട്ടില്‍ ലഭ്യമാകും.കേരള വിഷന്‍ ഹൈസ്പീഡ് ബ്രോഡ്ബാന്റ് കണക്ഷനോടൊപ്പമാണ് വോയ്‌സ് ലഭിക്കുക.സ്പീഡും തടസങ്ങള്‍ ഇല്ലാത്ത ഇന്റര്‍നെറ്റ് സര്‍വീസ് ആയതിനാലും മികച്ച ക്ലാരിറ്റിയായിരിക്കും ടെലഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ സംരംഭമായ കേരളാവിഷന്‍ ഡിജിറ്റല്‍ ടിവി ബ്രോഡ് ബാന്റ് സര്‍വീസിലൂടെ മികച്ച രീതിയിലുളള ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്റര്‍നെറ്റ് സര്‍വീസിന്റെ ഭാഗമായി തന്നെ പ്രവര്‍ത്തിക്കുന്ന ഫിക്‌സഡ് ഫോണ്‍ ആയതിനാല്‍ മികച്ച ക്ലാരിറ്റിയായിരിക്കും ലാന്റ് ഫോണിന് ലഭിക്കുക. മൊബൈല്‍ ഫോണിന്റെ ഫീച്ചറുകളുള്ള ലാന്റെ്‌ഫോണ്‍ സേവനം വീടിനുള്ളിലെ റേഞ്ച് ഇല്ലായ്മയ്ക്കും ശ്വാശ്വത പരിഹാരമാകും. ഡിജിറ്റല്‍ ടിവി, ബ്രോഡ്ബാന്റ് സര്‍വീസ്, ടെലഫോണ്‍ സര്‍വീസ് തുടങ്ങി ഒരറ്റ കണക്ഷനിലൂടെ നിരവധി സേവനങ്ങളാണ് കേരളാ വിഷന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

മുപ്പത് ലക്ഷത്തോളം ഉപഭോക്താക്കളുള്ള ദഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ നെറ്റ് വര്‍ക്കാണ് കേരളാവിഷന്‍ ഡിജിറ്റല്‍ ടിവി. മികച്ച വേഗതയും,നല്ല സര്‍വീസും കുറഞ്ഞ താരിഫ് പ്ലാനുകളുമാണ് കേരളാ വിഷന്റെ പ്രധാന ആകര്‍ഷണം.

Leave A Reply

Your email address will not be published.

error: Content is protected !!