കൊവിഡ് അപകട സാധ്യത കൂടുതലും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ജീവിതശൈലി രോഗങ്ങളും കേരളത്തി ലാണ് കൂടുതലെന്ന് മന്ത്രി പറഞ്ഞു. ടെസ്റ്റുകള്‍ കുറഞ്ഞതല്ല കേസുകള്‍ വര്‍ധിക്കാന്‍ കാരണം. തെരഞ്ഞെടുപ്പ്, സ്‌കൂളുകള്‍ തുറന്നത്, ആള്‍ക്കൂട്ടം, നിര്‍ദേശങ്ങളുടെ ലംഘനം തുടങ്ങിയവ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണമായെന്നും ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടികള്‍ ആലോചനയില്‍ ഉണ്ടെന്നും സംസ്ഥാനത്ത് കേസുകള്‍ കുറയ്ക്കാന്‍ നടപടികള്‍ കര്‍ശനമാക്കുമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയ ശരാശരിയേക്കാള്‍ ജനസാന്ദ്രത കേരള ത്തില്‍ കൂടുതലാണ്. ഇതിനെയെല്ലാം അതിജീവിച്ച് കൊണ്ടാണ് കേരളത്തില്‍ മരണനിരക്ക് കുറച്ചത്. എല്ലാവരും ഒന്നിച്ച് നിന്നാല്‍ വാക്‌സിന്‍ കേരള ത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.